ആലുവ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെക്കേവാഴക്കുളം മണിയമ്പാറ ഹമീദിന്റെ ഭാര്യ ഐഷയാണ് (55) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഹമീദിനും പരിക്കേറ്റിരുന്നു. കീഴ്മാട് നാലാംമൈലിൽ ജനുവരി 24നാണ് അപകടം. ഹമീദും ഐഷയും ചുണങ്ങംവേലി രാജഗിരിയിൽ ചികിത്സയിലായിരുന്നു. മക്കൾ: സെയ്തുമുഹമ്മദ്, സത്താർ. മരുമക്കൾ: സാബിറ, അനീഷ.