വൈപ്പിൻ : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ഞാറയ്ക്കൽ യൂണിറ്റിന്റെ 28-ാമത് വാർഷിക സമ്മേളനം ഞാറയ്ക്കൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം അമ്മിണി ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഞാറയ്ക്കൽ സി.ഐ. കെ. എം. മുരളി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് പി. എ. വർഗീസ്, യൂണിറ്റ് പ്രസിഡന്റ് കെ.വി. വിശ്വനാഥൻ, ബ്ലോക്ക് സെക്രട്ടറി കെ.എ. തോമസ്, യൂണിറ്റ് വൈസ് പ്രസിഡന്റ് വിശ്വംഭരൻ, യൂണിറ്റ് സെക്രട്ടറി വി. കെ. ശാന്ത, ഓമന മുരളീധരൻ, കെ. ജി. സുലോചന എന്നിവർ സംസാരിച്ചു. ആർ.വി. രാജൻ വരണാധികാരിയായി തിരഞ്ഞെടുപ്പ് നടത്തി. പ്രസിഡന്റായി എം.ആർ. വിശ്വംഭരൻ, സെക്രട്ടറിയായി കെ.വി. വിശ്വനാഥൻ, ഖജാൻജിയായി ഒ. കെ. ബാലാനന്ദൻ എന്നിവരെയും 18 കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
# എടവനക്കാട് യൂണിറ്റ് വാർഷികം
കേരളസ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ എടവനക്കാട് യൂണിറ്റ് വാർഷികം എസ്.എൻ.ഡി.പി ശാഖാഹാളിൽ ജില്ലാ ട്രഷറർ സി.കെ. ഗിരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.സി വാസു അദ്ധ്യക്ഷത വഹിച്ചു. വി.രാധാകൃഷ്ണൻ, എം.ഷുക്കൂർ, എൻ. അമ്മിണി ദാമോദരൻ, കെ.ബി സുരേഷ്ബാബു, പി.എ. വർഗീസ്, കെ.എ. തോമസ്, വി.എസ്. രവീന്ദ്രനാഥ്, കെ.ഐ. കുര്യാക്കോസ്, ഡോ. എം.വി. അനിത, പ്രൊഫ. എം.മോഹൻ എന്നിവർ പ്രസംഗിച്ചു.