പള്ളുരുത്തി: പെരുമ്പടപ്പ് ഊരാളക്കംശേരി ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഉത്സവാഘോഷങ്ങൾ ഇന്ന് തുടങ്ങും. രാവിലെ 11ന് അന്നദാനം. രാത്രി 7 ന് സർപ്പം പാട്ട്.തുടർന്നുള്ള ദിവസങ്ങളിൽ താലം വരവ്, കരോക്കെ ഗാനമേള, പുഷ്പാഭിഷേകം, നൃത്തനൃത്ത്യങ്ങൾ, നാടകം എന്നിവ നടക്കും. 6 ന് വൈകിട്ട് 3 ന് ആനയൂട്ട്. 4 ന് പകൽപ്പൂരം. രാത്രി 9 ന് നാടൻ പാട്ടും ദൃശ്യാവിഷ്ക്കരണവും.ഇതിനോടനുബന്ധിച്ച് യക്ഷി വാർഷികവും നടക്കും.