1
നിർധന രോഗിയുടെ ഭാവന നിർമാണത്തിന് ധനസഹായം വിതരണം ചെയ്യുന്നു. ഡോ.കരോളിൻ ടെറി,ഫാ.ജിജോക്ക് കൈമാറുന്നു

തൃക്കാക്കര: ടൗൺ ക്ലബ്‌ പ്രസിഡന്റ്‌ വൈസ് വുമൺ ഡോ.കരോളിൻ ടെറിയുടെ നേതൃത്വത്തിൽ കാക്കനാട് വൈസ് മെൻസ് ക്ലബ്‌ മരട് പി.എസ്. എം.ആശുപത്രിയിലെ രോഗികൾക്ക് ഇരുപത് ഡയാലിസിസ് കൂപ്പൺ നൽകുകയും. 110 ഫ്രീ ഡയാലിസിസ് കൂപ്പൺ വിതരണം പൂർത്തീകരിക്കുകയും ചെയ്യതു. ഒരു നിർധന രോഗിയുടെ ഭാവന നിർമാണത്തിന് 50, 000 രൂപ ധനസഹായം നൽകിയും, ഓടക്കാലിയിലെ സെന്റ് പോൾസ് വൃദ്ധ സദനത്തിലെ ഇരുപതോളം വരുന്ന വൃദ്ധരായ അന്തേവാസികൾക് പുതിയ പല്ല് സെറ്റ് നിർമിച്ചു നൽകിയുമാണ് വൈസ് വീക്ക്‌ ആചരിച്ചത്. വൈസ് വീക്ക്‌ ആചരണത്തിന്റെ ഭാഗമായി മുഴുവൻ പരിപാടികളും നിലവിലുള്ള ഡി ജി അനോഷ് കെ.കെയും മുൻ ഡി ജി ഡോ. ടെറി തോമസ് ഇടത്തൊട്ടി ഉൾപ്പടെ മുഴുവൻ ക്ലബംഗങ്ങളും പങ്കെടുത്തു വൈസ് വീക്ക്‌ ആചരിച്ചു കൊണ്ടുള്ള ഈ അവസരത്തിൽ വൈസ് മെൻ ഇന്റർനാഷണൽ സെക്രട്ടറി ജനറൽ വൈസ് മെൻ ജോസ് വർഗീസ് മുഖ്യ അഥിതിയായി.