തൃപ്പൂണിത്തുറ: ഇരുമ്പനം പൊന്നിൻ ചേരിമുകൾ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ ആറാട്ടു മഹോത്സവത്തിന് ഇന്ന് കൊടിയേറും. ഉത്സവം ഫെബ്രുവരി 8 ന് സമാപിക്കും. ഇന്ന് രാത്രി 8.30 ന് ചാക്യാർകൂത്ത്. ഫെബ്രുവരി 2 ന് രാത്രി 9 ന് ഉലയ കുടയ പെരുമാൾ ബാലെ. 3 ന് വൈകീട്ട് 7ന് വിവിധ കലാപരിപാടികൾ .രാത്രി.8 ന് കളമെഴുത്തുംപാട്ടും. 4 ന് രാത്രി 7.30 ന് ഓട്ടൻതുള്ളൽ, 9 ന് കാവടിവരവു.5ന് രാത്രി7.30 ന് ഓർമ്മയിലെ മണിനാദം നാടൻ പാട്ട്. 9 ന് കാവടിവരവ്. 6 ന് 9.30 ന് കാവടി ഘോഷയാത്ര. 7 ന് വൈകീട്ട് 4.30ന് പകൽപ്പൂരം, രാത്രി 10 ന് പള്ളിവേട്ട. 8 ന് വൈകിട്ട് 5ന് ആറാട്ട് ബലി, തുടർന്ന് ആറാട്ട് രാത്രി 8.30 ന് ഇരുമ്പനം സാരംഗിയുടെ ഭക്തിഗാനമേള.