കൊച്ചി: കരകൗശല തൊഴിലാളികളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമിട്ട് കരകൗശല വികസന കോർപ്പറേഷന്റെ എറണാകുളം ശാഖയായ കൈരളി ഇന്ന് മുതൽ 12 വരെ കരകൗശല കൈത്തറി വിപണന മേള സംഘടിപ്പിക്കുന്നു. എറണാകുളം ദിവാൻസ് റോഡിലുള്ള വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കുന്ന മേള രാവിലെ 11 30 ന് ടി.ജെ .വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഇന്ത്യൻ ഓവർസീസ് ബാങ്ക് ചീഫ് റീജിയണൽ ജനറൽ മാനേജർ എം നാരായണൻ നായർ, കൗൺസിലർ കെ. വി.പി.കൃഷ്ണകുമാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.