sndp-hss
മൂവാറ്റുപുഴ എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം മുൻ എം.എൽ.എ. ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു.സ്കൂൾ മാനേജർ വി.കെ.നാരായണൻ,സെക്രട്ടറി എ.കെ.അനിൽകുമാർ,പ്രിൻസിപ്പൽ കെ..കെ..ലത,ഹെഡ്മിസ്ട്രസ് വി.എസ്..ധന്യ, അധ്യാപകൻ പി.കെ.രാധാകൃഷ്ണൻ തുടങ്ങിയവ‌ർ സമീപം.

മൂവാറ്റുപുഴ:എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്‌കൂൾ 56മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി.സ്‌കൂൾ മാനേജർ വി.കെ.നാരായണൻ പതാക ഉയർത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം മുൻ എം.എൽ.എ.ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ വി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.സർവീസിൽ നിന്നും വിരമിക്കുന്ന എച്ച്.എസ്.എസ്. വിഭാഗം പ്രിൻസിപ്പൽ കെ.കെ.ലതയ്ക്ക് ചടങ്ങിൽ യാത്രയയപ്പും നൽകി.