കൊച്ചി : വടവുകോട് സെന്റ് മേരീസ് പള്ളിയിലും പരിസരത്തും ആരും സമാന്തരമായി മതപരമായ കർമ്മം ചെയ്യുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സുപ്രീം കോടതിയുടെ വിധി പ്രകാരം 1934 ലെ സഭാ ഭരണഘടന അംഗീകരിക്കുന്നവർക്കാണ് പള്ളിയുടെ നിയന്ത്രണം നൽകേണ്ടത്. എന്നാൽ ഇതിനു വിരുദ്ധമായി ഒരു വിഭാഗം സമാന്തര ആരാധന നടത്തുന്നെന്ന് ആരോപിച്ച് ഒാർത്തഡോക്സ് പള്ളി വികാരി ഫാ. കുര്യാക്കോസ് താന്നിക്കാട്ട് ഉൾപ്പെടെ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പള്ളിയിലും പരിസരങ്ങളിലും ക്രമസമാധാനം ഉറപ്പാക്കണമെന്ന് കോടതി നവംബർ 11 ന് ഉത്തരവിട്ടിരുന്നു.