temple
ചെമ്പകശേരി കിഴക്കുംവേലി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാടാദിന തിരുവുത്സവത്തിന് തുടക്കം കുറിച്ച് തന്ത്രി വിനോദ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറുന്നു

ആലുവ: ചെമ്പകശേരി കിഴക്കുംവേലി ഭഗവതി ക്ഷേത്രത്തിൽ 51-ാമത് പ്രതിഷ്ഠാദിന തിരുവുത്സവം തുടങ്ങി. തന്ത്രി വിനോദ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ക്ഷേത്രം പ്രസിഡന്റ് രാജശേഖരൻ, സെക്രടറി രാജീവ്, ഉത്സവാഘോഷ കമ്മിറ്റി കൺവീനർ ചന്ദ്രശേഖരൻ, ജോയിന്റ് കൺവീനർ സോമൻ, സുമോദ്, സിബി, ചന്ദ്രൻ എന്നിവരും പങ്കെടുത്തു. ഇന്നു കലശങ്ങൾ, ഭജനാമൃതം, കുറത്തിയാട്ടം, ദേവിക്ക് കളമെഴുത്തും പാട്ടും, നാളെ ചെമ്പകശേരി അമ്മയുടെ ഭരണിദർശനം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ആലുവ കാത്തായി കോട്ടൺമിൽസ് ഗണപതി ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന താലപ്പൊലി ചെണ്ടമേളത്തോടെ എത്തിച്ചേരും. രാത്രി വലിയ ഗുരുതിയോടെ സമാപിക്കും.