ആലുവ: ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികവിന് സംസ്ഥാന വനം വകുപ്പ് നല്കുന്ന വനമിത്ര പുരസ്‌ക്കാരം ആലുവ മുപ്പത്തടം സ്വദേശി ശ്രീമൻ നാരായണന് ലഭിച്ചു. 25.000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌ക്കാരം വനദിനമായ മാർച്ച് 21ന് സമ്മാനിക്കും. പരിസ്ഥിതി - വന സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി സേവന പ്രവർത്തനങ്ങളാണ് ശ്രീമൻ നാരായണൻ നടത്തിയിട്ടുള്ളത്.