മൂവാറ്റുപുഴ: നായ കൂട്ടത്തിന്റെ കടിയേറ്റ് ആടുകൾ ചത്തു.മാറാടി പഞ്ചായത്ത് ഓഫിസിനു സമീപം കാഞ്ഞിരക്കാട്ട് സണ്ണിയുടെ കറവയുള്ള രണ്ടു ആടുകളെയാണ് 10ഓളം വരുന്ന തെരുവു നായകൾ കൂട്ടമായെത്തി കടിച്ചു കൊന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കൂട്ടിൽ കെട്ടിയിരുന്ന ആടുകളെയാണ് കൊന്നത്. കുട്ടികളുൾപ്പെടെയുള്ള കാൽനടക്കാർക്കും നായകൾ ഭീഷണിയായിരിക്കുകയാണ്. മാറാടി സ്റ്റേഡിയം ഗ്രൗണ്ടിലാണ് നായകൾ കൂട്ടമായി തമ്പടിക്കുന്നത്.