മൂവാറ്റുപുഴ: വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ വാർഷികപ്പെരുന്നാൾ ഇന്ന് ആരംഭിക്കും.ഇന്ന് രാവിലെ 5.30ന് പ്രഭാത പ്രാർത്ഥന, 6 ന് വിശുദ്ധ കുർബാന, കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ,7.30 ന് ലദീഞ്ഞ്, വിശുദ്ധ കുർബാന.വൈകിട്ട് 4.30 ന് ലദീഞ്ഞ്,തിരുനാൾ കുർബാന, പ്രസംഗം തുടർന്ന് പ്രദക്ഷിണം, സമാപനാശീർവാദം. നാളെ രാവിലെ 5.30ന് പ്രഭാത പ്രാർത്ഥന.5.45 നും 7.15നും 9നും വിശുദ്ധ കുർബാന,വൈകിട്ട് 3.45 ന് നവവൈദികർക്ക് സ്വീകരണം.ലദീഞ്ഞ്, തിരുനാൾ കുർബാന, പ്രസംഗം,പ്രദക്ഷിണം,സമാപന പ്രാർത്ഥന, തിരുശേഷിപ്പ് വണക്കം.