കോലഞ്ചേരി: കുമ്മനോട് തൃക്കയിൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കൊടിയേറ്റ് ആറാട്ട് മഹോത്സവം ഇന്നു മുതൽ 6 വരെ ആഘോഷിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ കൊടിമരം എതിരേൽപ്പ്, വൈകിട്ട് 7.30-ന് തൃക്കൊടിയേറ്റ്. നാളെ വൈകിട്ട് 7.30-ന് നൃത്തനൃത്ത്യങ്ങൾ. 3-ന് രാവിലെ 11-ന് സപ്തദ്റവ്യാഭിഷേകം.4-ന് രാവിലെ 10.30-ന് ഉത്സവബലി, വൈകിട്ട് 7-ന് നൃത്തസന്ധ്യ. 5-ന് രാവിലെ 10-ന് ശീവേലി, ഉച്ചകഴിഞ്ഞ് 3.30-ന് കാഴ്ചശീവേലി. 6-ന് രാവിലെ 9-ന് കലശാഭിഷേകം, 11-ന് വിശേഷാൽ ശ്രീബലി, മേജർസെറ്റ് പഞ്ചവാദ്യം, ആറാട്ടുസദ്യ, കലശാഭിഷേകം, ശ്രീഭൂതബലി. ക്ഷേത്രം തന്ത്റി ബ്രഹ്മശ്രീ കാശാംകോട്ട് നാരായണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. മാന്ത്റക്കൽ ദേവീക്ഷേത്രത്തിൽ 27,28,29 തീയതികളിലാണ് ഉത്സവം.