jo

കൊച്ചി: ഐ.എൻ.ടി.യു.സി നേതാവും കൊച്ചിൻ പോർട്ട്‌ റിട്ട. സീനിയർ ഡെപ്യൂട്ടി ചീഫ് അക്കൗണ്ടന്റുമായിരുന്ന ദേശാഭിമാനി ഫ്രീഡംറോഡിൽ മാമ്പിള്ളി വീട്ടിൽ ജോൺസൺ മാമ്പിള്ളി (75) നിര്യാതനായി. സംസ്കാരം നാളെ (ഞായർ) വൈകിട്ട് 3 ന് എറണാകുളം സെന്റ്‌മേരീസ്‌ കത്തീഡ്രൽ ബസലിക്ക സെമിത്തേരിയിൽ. ഭാര്യ: തൃശൂർ പാലത്തിങ്കൽ കുടുംബാംഗം ലിസി. മക്കൾ: ടീന (യു.എസ്.എ), തോമസ് (സ്വിറ്റ്‌സർലൻഡ്).

നാഷണൽ കോൺഫെഡറേഷൻ ഒഫ് എംപ്ലോയീസ് ആൻഡ് വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, കൊച്ചിൻ ഓയിൽറിഫൈനറി, പി ആൻഡ് ടി, സെൻട്രൽ എക്‌സൈസ്, എം.പി.ഇ.ഡി.എ, സി.എം.എഫ്.ആർ.ഐ, റെയിൽവേ തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ ഐ.എൻ.ടി.യു.സി യൂണിയൻ പ്രസിഡന്റ്, നാഷണൽ കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് യൂണിയൻ സെക്രട്ടറി, കൊച്ചിൻ പോർട്ട് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി, ഇൻഡോ നോർവീജിയൻ പ്രൊജക്റ്റ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഇന്ത്യൻ നാഷണൽ പോർട്ട് ആൻഡ് ഡോക്‌വർക്കേഴ്‌സ് യൂണിയൻ, ഹാർബർ വർക്കേഴ്‌സ് യൂണിയൻ എന്നിവയുടെ ജനറൽസെക്രട്ടറിയായി രണ്ടുപതിറ്റാണ്ട് പ്രവർത്തിച്ചു. 25 വർഷം ബി.പി.സി.എൽ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റായിരുന്നു.