മുട്ടം: ചള്ളാവയൽ - തോണിക്കല്ല് റോഡിന്റെ നിർമ്മാണം സ്തംഭിച്ചതിൽ പ്രതിഷേധിച്ച് വള്ളിപ്പാറ യുവ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. തൊടുപുഴയിൽ എത്തുന്ന അയ്യപ്പഭക്തർ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ചള്ളാവയൽ - തോണിക്കല്ല് റോഡിന്റെ പുനർ നിർമ്മാണം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും പൂർത്തിയായിട്ടില്ല. റോഡ് നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. റോഡ് നന്നാക്കുന്നതിനായി മാസങ്ങൾക്ക് മുൻപ് റോഡ് കുത്തിപ്പൊളിച്ച് മണ്ണ് മക്ക് നിരത്തിയതിനാൽ റോഡിലും ചുറ്റ് പ്രദർശങ്ങളിലും പൊടിമണ്ണ് വ്യാപകമാവുകയും പ്രദർശ വാസികൾക്ക് ഏറെ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. വാർഡ് മെമ്പർ സതീഷ് പി എസ്, യുവ ക്ലബ്ബ് ഭാരവാഹികളായ ബിനു സെബാസ്റ്റ്യൻ, ആൽബിൻ വടശ്ശേരി, ഷെമീർ വി എം, അലക്സ് തോമസ്, വിനോദ് പി കെ, ജോണി എസ്, സജി തങ്കപ്പൻ എന്നിവർ നേതൃത്വം നൽകി.