തൊടുപുഴ: ജില്ലയിലെ സർക്കാർ ഹോമിയോപ്പതി സ്ഥാപനങ്ങളിലെ താൽക്കാലിക മെഡിക്കൽ ഓഫീസറുടെ ഒഴിവിലേക്ക് ദിവസവേതന പ്രകാരം നിയമിക്കുന്നതിന് ജനുവരി ആറിന് രാവിലെ 10 ന് തൊടുപുഴ തരണിയിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ ബി.എച്ച്.എം.എസ് ഡിഗ്രി ഉള്ളവരായിരിക്കണം. പി.ജി ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി ഹാജരാകണം.