കട്ടപ്പന: പൗരത്വ നിയമ ഭേദഗതിക്കെതിരെ നഗരത്തിൽ സാംസ്‌കാരിക പ്രതിരോധം തീർത്തു. യുവകലാ സാഹിതി ജില്ലാ പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രമുഖ ചിത്രകാരന്മാർ ഒറ്റ കാൻവാസിൽ ചിത്രരചന നടത്തി. പ്രതിഷേധ നടത്തം, പാട്ടും പറച്ചിലും എന്നിവയും ആർ. മുരളീധരൻ, ജി.കെ. പന്നാംകുഴി, ജോസ് വെട്ടിക്കുഴ എന്നിവരുടെ സോളാ നാടകങ്ങളും അരങ്ങേറി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ, നാടക് ജില്ലാ പ്രസിഡന്റ് കാഞ്ചിയാർ രാജൻ, ദർശന പ്രസിഡന്റ് ഇ.ജെ. ജോസഫ്, ബാബു പൗലോസ്, മോബിൻ മോഹൻ എന്നിവർ നേതൃത്വം നൽകി.