തൊടുപുഴ: കേരള സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസ്സോസിയേഷൻ 37ാം സംസ്ഥാന സമ്മേളനം 4,5 തീയതികളിൽ തൊടുപുഴയിൽ നടക്കും. 62 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് സമ്മേളനം ഇടുക്കിയിൽ നടക്കുന്നത്.ഡോ: പി.രവീന്ദ്രബാബു നഗറിൽ
(ലയൺസ് ക്ലബ് ഹാൾ) ശനിയാഴ്ച രാവിലെ 11 ന് മാധ്യമ സെമിനാറോടെ സമ്മേളനം ആരംഭിക്കും. സ്വീകാര്യതയേറുന്ന ആയുർവേദത്തിന് അനിവാര്യമായ പദ്ധതികൾ എന്ന വിഷയത്തിൽ നടക്കുന്ന മാധ്യമ സെമിനാർ മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. അഡ്വ: ഡീൻ കുര്യാക്കോസ് എം.പി. മുഖ്യാതിഥിയായിരിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുത്രേസ്യാ പൗലോസ് മുഖ്യ പ്രഭാഷണം നടത്തും.വൈകുന്നേരം 4 ന് നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗം അസ്സോസിയേഷൻ രക്ഷാധികാരി ഡോ. പി. കെ. സോമൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ: എം. ഷർമദ് ഖാൻ അദ്ധ്യക്ഷത വഹിക്കും. 5 ന് രാവിലെ 10 ന് നടക്കുന്ന പ്രതിനിധി സമ്മേളനം റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.ആയുർവേദ ഫിസിഷ്യൻ മാസികയുടെ 50ാം വാർഷിക ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന ലോഗോ പ്രകാശനം ,വിവിധ പുരസ്‌കാര വിതരണം എന്നിവനടക്കും.എം.എൽ.മാരായ എസ് രാജേന്ദ്രൻ ,ഇ.എസ്.ബിജിമോൾ, എൽദോ എബ്രഹാം, തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ പ്രൊഫ.ജെസി ആന്റണി എന്നിവർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന ശാസ്ത്ര സെമിനാർ പി.ജെ.ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്യുമെന്നും അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: എം. ഷർമദ് ഖാൻ, ജനൽ സെക്രട്ടറി ഡോ: വി.ജെ. സെബി, സ്വാഗത സംഘം ചെയർമാൻ ഡോ: എം.എസ്.നൗഷാദ്, കൺവീനർ ഡോ: ജിനേഷ് ജെ മേനോൻ എന്നിവർ അറിയിച്ചു.