തൊടുപുഴ: ജില്ലയിലെ മികച്ച ഹയർ സെക്കന്ററി അദ്ധ്യാപകർക്ക് എ എച് എസ് ടി എ ജില്ലാ കമ്മിറ്റി നൽകിവരുന്ന 'ടീച്ചർ ഓഫ് ദി ഇയർ' അവാർഡിന് കരിങ്കുന്നം ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ യു കെ സ്റ്റീഫൻ അർഹനായി.പോയ വർഷം സ്‌കൂളിന്റെ മികവിനായിനടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിച്ചിരുന്ന ഹയർ സെക്കന്ററി കെട്ടിടം വിപുലപ്പെടുത്തി ഹൈ ടെക് സംവിധാനങ്ങൾ ഏർപ്പെടുത്തി.വിവിധകാരണങ്ങളാൽക്ലേശമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് വീടുനിർമിച്ചു നൽകി സമൂഹത്തിന് മാതൃകയായി. ഈ കാലഘട്ടത്തിൽ സ്‌കൂളിലെ വിദ്യാർഥികൾ കലാ കായിക പ്രവർത്തനങ്ങളിൽ ജില്ലാ സംസ്ഥാന തലത്തിൽ മികച്ചനേട്ടം കൈവരിച്ചു. വിദ്യാർഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനായി പ്രത്യേകം ക്ലാസുകളും കൗൺസിലിംഗ് പരിപാടികളും സ്‌കൂളിൽ നടത്തിവരുന്നു. ഈനേട്ടങ്ങളെല്ലാം കൈവരിക്കാൻ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർണ പിന്തുണഅദ്ദേഹത്തിന് ലഭിച്ചു. ജനുവരി നാലിന് തൊടുപുഴയിൽ നടക്കുന്ന എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേർസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.