തൊടുപുഴ : മഹാറാണി വെഡിങ് കളക്ഷന്റെ നവീകരിച്ച വെഡിങ് സെക്ഷന്റെ ഉദ്ഘാടനം സിനിമ താരം അനു സിത്താര നിർവഹിച്ചു. നിർദ്ധനരായ 10 പെൺകുട്ടികൾക്കായി ഒരുക്കിയിരുന്ന 15000 രൂപയുടെ വീതം വിവാഹ വസ്ത്രങ്ങളുടെ വിതരണോൽഘാടനം പി.ജെ ജോസഫ് എം.ൽ.എ നിർവഹിച്ചു. തുടർന്ന് 10 നിർദ്ധനരായ പെൺകുട്ടികൾക്ക് വിവാഹ വസ്ത്രങ്ങൾ സമ്മാനമായി നൽകി. കിഡ്‌നി മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് വിധേയനായ മഹാറാണിയിലെ സ്റ്റാഫിന്റെ ഭർത്താവ് പ്രകാശിന് മഹാറാണിയുടെ ജീവനക്കാരും മാനേജ്‌മെന്റും ചേർന്ന് സമാഹരിച്ച അഞ്ച് ലക്ഷം രൂപ കുടുംബത്തിന് കൈമാറി. ഉദ്ഘാടന വേളയിൽ സന്നിഹിതരായിരുന്നവർക്കായി ഒരുക്കിയിരുന്ന ഹോണ്ട ആക്ടിവയുടെയും രണ്ട് എൽ.ഇ.ഡി ടിവിയുടെയും വിജയികളെയും തിരഞ്ഞെടുത്തു. ഹോണ്ട ആക്ടിവ വിജയിയായി ആലക്കോട് സ്വദേശി ജെറീഷ് ജാഫറിനെയും, രണ്ട് എൽ.ഇ.ഡി ടിവിയുടെ വിജയികളായി ചീനിക്കുഴി സ്വദേശി എ.പി രവീന്ദ്രൻ, കുമാരമംഗലം സ്വദേശിനി മിനി സണ്ണി എന്നിവരെയും തിരഞ്ഞെടുത്തു. കഴിഞ്ഞ നാല് മാസകാലത്തോളം മഹാറാണിയിൽ നിന്നും വെഡിങ് പർച്ചേഴ്‌സ് നടത്തിയ നവദമ്പതികൾക്കായി ഒരുക്കിയിരുന്ന ദുബായ് ഹണിമൂൺ പാക്കേജിന്റെ നറുക്കെടുപ്പും നടി അനു സിത്താര നിർവ്വഹിച്ചു. വിജയികളായി പെരുമാറ്റം സ്വദേശികളായ ബീമാ ബാവാസ് ദമ്പതികളെ തിരഞ്ഞെടുത്തു. ഫെബ്രുവരി 10 വരെയുള്ള ഓരോ 10 ദിവസത്തിലും ഓരോ ദമ്പതികൾക്ക് മലേഷ്യയിലേക്ക് ഹണിമൂൺ പാക്കേജ് സമ്മാനമായി നൽകുമെന്ന് മഹാറാണി മാനേജ്‌മെന്റ്ര് അറിയിച്ചു. ഉദ്ഘാടന വേളയിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഒട്ടനവധി പ്രമുഖർ പങ്കെടുത്തു. വളരെ വിശാലമായിട്ടാണ് മഹാറാണിയിൽ പുതിയ വെഡിങ് സെക്ഷൻ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ നിരവധിയായ നെയ്ത്തു ഗ്രാമങ്ങളിൽ നിന്നും,പ്രസിദ്ധമായ മന്ത്രകോടി പട്ടുസാരികളുടെ അതിവിപുലമായ കളക്ഷനുമായിട്ടാണ് പുതിയ സെക്ഷൻ ഒരുക്കിയിരിക്കുന്നത്. ആധുനികതയും പാരമ്പര്യവും ഇഴചേർന്ന് മാസ്റ്റർ വീവർമാർ വുഡൻ തറികളിലും,ജക്കാർഡ് തറികളിലും ശുദ്ധമായ പട്ടിൽ നെയ്‌തെടുക്കുന്ന മന്ത്രകോടി സാരികളുടെ വിശാലമായ ശേഖരവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. പരമ്പരാഗതവും ട്രെൻഡിയുമായ ഡിസൈനർ ലെഹങ്കകളും ഗൗണുകളും യുവ തലമുറക്ക് ഏറ്റവും സംതൃപ്തമാകുന്ന രീതിയിലാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഇഷ്ട്ടപ്പെടുന്ന ഓരോ വിവാഹ വസ്ത്രങ്ങളും ഏറ്റവും ഭംഗിയായി അണിയിച്ച് നൽകാൻ ഫാഷൻ ഡിസൈനർമാരുടെ സേവനം ഷോറൂമിൽ ലഭ്യമാണ്.