തൊടുപുഴ: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ എല്ലാ ബ്ലോക്കുകളിലും ആരംഭിക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പരിശീലന പരിപാടിയിലേക്ക് ട്രെയ്നറായി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം അപേക്ഷകർ. ഇഗ്ളീഷ് ഭാഷ അനായാസേന സംസാരിക്കാനും എഴുതാനും അറിയണം, ക്ലാസ് എടുക്കാനുള്ള കഴിവ്, കമ്പ്യുട്ടർ പരിജ്ഞാനം എന്നിവ നിർബന്ധം. പ്രായ പരിധി 20 നും 45 നും ഇടയിൽ. അപേക്ഷ നൽകാനുള്ള അവസാന തിയതി ജനുവരി 10.കൂടുതൽ വിവരങ്ങൾക്ക് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുമായി ബന്ധപ്പെടുക.04862 232223