tree

ചെറുതോണി: ഇവിടെ കോടിക്കണക്കിന് രൂപയുടെ തടികൾ നശിക്കുകയാണ്.റോഡ് സൈഡുകളിലും വനം വകുപ്പ് ഓഫീസ് മുറ്റത്തുമൊക്കെയായി ചിതലെടുത്തുമാണ് ദ്രവിച്ച് നശിക്കുന്നത്‌..തേക്ക്, ഈട്ടി, തുടങ്ങി വിപണിയിൽ വൻ നിലവാരവും, ആവശ്യവുമുള്ള തടികളാണ് ഇടുക്കിഫോറസ്റ്റ്‌റേഞ്ച് ഓഫീസിന് കീഴിലുള്ള വിവിധ ഇടങ്ങളിൽ ചിതലരിച്ച് നശിക്കുന്നത്, വനംകൊള്ള നടത്തിയും ലൈസൻസ് ഇല്ലാതെ സ്വകാര്യ ഭൂമിയിൽ നിന്നും വെട്ടിക്കടത്തുന്ന മരങ്ങൾ വനം വകുപ്പിന്റെ ഫ്ളയിം സ്വാഡ് അടക്കം കസ്റ്റഡിയിൽ എടുക്കാറുണ്ട്. ഇവർക്കെതിരെ അധികൃതർ കേസ് രജിസ്റ്റർ ചെയ്യുകയും വിചാരണ പൂർത്തിയായശേഷം ദർഘാസ് പരസ്യം നല്കിലേലം ചെയ്ത് വില്ക്കണമെന്നു മാണ് നിയമം. എന്നാൽ അധികൃതരുടെ അനാസ്ഥ മൂലം ലക്ഷങ്ങൾ വിലമതിക്കുന്ന വിപണിയിൽ ഏറെ പ്രിയമുള്ള തടികൾ മഴയും വെയിലുംകാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ജീർണ്ണിച്ചും ചിതലരിച്ചും നശിക്കുകയാണ്. സമയത്ത്‌ലേലം ചെയ്യാത്തതുമൂലം ജില്ല യിൽകോടികളുടെ വില മതിപ്പുള്ള തടികളാണ് ഇത്തരത്തിൽ നശിച്ച്‌പോകുന്നത്,കോടതികളിൽ വിചാരണ പൂർത്തിയായകേസുകളിൽ പിടിക്കപ്പെട്ട തടികൾ സമയ ബന്ധിതമായിലേലം ചെയ്ത് നടപടികൾ പൂർത്തിയാക്കിയാൽ സർക്കാർ ഖജനാവിലേക്ക് വൻതുകയാണ് വന്ന്‌ചേരുക.ഇടുക്കി നഗരമ്പാററേഞ്ച് ഓഫീസിന്റെ പരിധിയിൽപ്പെടുന്ന തടികൾ മാത്രംലേലം ചെയ്താൽകോടികൾ സർക്കാരിന് ലഭിക്കും,

തടികൾലേലം ചെയ്ത് വില്ക്കാൻ നടപടി സ്വീകരിച്ചില്ലങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം തുടർനടപടിക്കായി ഹൈക്കോടതിയെ സമീപിക്കും

സിറ്റി സൺഫോറം ഇന്ത്യ