ചെറുതോണി: ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) സംഘടിപ്പിക്കുന്ന ദക്ഷിണമേഖല ജാഥ ചെറുതോണിയിൽസിഐടിയു ജില്ലാ സെക്രട്ടറി കെ.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു . ബെഫി അഖിലേന്ത്യ പ്രസിഡന്റ് സി.ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.സി. പ്രഭാകുമാരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എസ്. ശരത് സ്വാഗതവും ദീപേഷ് പി. ജോയി നന്ദിയും പറഞ്ഞു. കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഇടുക്കി ജില്ലാ സെക്രട്ടറി സിജോ എസ്., വൈസ് പ്രസിഡന്റ് സി.ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു.ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ആർ. ഉണ്ണിക്കൃഷ്ണനാണ് ക്യാപ്ടൻ. .