കട്ടപ്പന: പുറ്റടി, ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഈവനിംഗ് ഒ.പി. തുടങ്ങി. ഇനിമുതൽ രണ്ട് ആശുപത്രികളിലും ഒ.പി. സമയം രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറുവരെയാണ്. പുറ്റടി സി.എച്ച്.സിയിൽ ബ്ലോക്ക് പഞ്ചായത്ത്, നാഷണൽ ഹെൽത്ത് മിഷൻ, ആശുപത്രി വികസന സമിതി എന്നിവയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈവനിംഗ് ഒപിയുടെയും നവീകരിച്ച ദന്തൽ വിഭാഗത്തിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി നിർവഹിച്ചു. വൈസ് പ്രസിഡന്റ് കാഞ്ചിയാർ രാജൻ അദ്ധ്യക്ഷത വഹിച്ചു. സാബു വയലിൽ, കുട്ടിയമ്മ സെബാസ്റ്റ്യൻ, സുരേഷ് മാനങ്കേരി, ജിജി കെ.ഫിലിപ്പ്, ഡോ. ഷേർളി മാത്യു, ഡോ. കെ. രാഹുൽ എന്നിവർ പ്രസംഗിച്ചു.
ഉപ്പുതറ സി.എച്ച്.സിയിൽ ഈവനിംഗ് ഒപിയുടെ ഉദ്ഘാടനം ഇ.എസ്. ബിജിമോൾ എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ. സത്യൻ, ജില്ലാ പഞ്ചായത്ത് അംഗം സിറിയക് തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചിയാർ രാജൻ, രാജേന്ദ്രൻ മാരിയിൽ, അമ്പിളി സലി, ഇന്ദിര ശ്രീനി, എം.ജെ.വാവച്ചൻ, ജയിംസ്.ടി.അമ്പാട്ട്, സന്തോഷ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.