ഇടുക്കി: കേന്ദ്ര സർക്കാരിന്റെ ഏഴാമത് സാമ്പത്തിക സർവേ ജില്ലയിൽ നാളെ മുതൽ ആരംഭിക്കും. കളക്ടറേറ്റിൽ ജില്ലാ കളക്ടർ എച്ച് ദിനേശൻ സർവേയുടെ ഉദ്ഘാടനം നിർവഹിക്കും. കളക്ടറുടെ ഭവനത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് സർവേ ആരംഭിക്കും. മൊബൈൽ ആപ്ലിക്കേഷൻ മഖേനയാണ് വിവരങ്ങൾ ശേഖരിക്കുക. ഓരോ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തിയാണ് സർവേ നടത്തുന്നത്. എല്ലാ സംരഭങ്ങളുടെയും ഉടമസ്ഥത, മൂലധനം, മാനവ വിഭവം, രജിസ്‌ട്രേഷൻ തുടങ്ങിയ വിവരങ്ങൾ സർവ്വേയിലൂടെ ശേഖരിക്കപ്പെടും. കേന്ദ്ര ഇലക്ട്രോണിക്‌സ് വിവര സാങ്കേതിക മന്ത്രാലയത്തിനു കീഴിൽ എല്ലാ പഞ്ചായത്തുകളിലും പ്രവർത്തിക്കുന്ന സി എസ് സി ളുടെ നേത്യത്ത്വത്തിലാണ് സർവേ നടത്തപ്പെടുന്നത്. ക്യഷിയെ സർവേയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാഷണൽ സർവേ ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ, ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിലെ ഉദ്യോഗസ്ഥർ, സി എസ് സി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.