ചെറുതോണി. കഞ്ഞിക്കുഴി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്നാരംഭിക്കുമെന്ന് ഇടവക വികാരി ഫാ. സെബാൻ മേലേട്ട് അറിയിച്ചു. ഇന്ന് രാവിലെ 6 ന് ജപമാല ,വൈകുന്നേരം 5 ന് തിരുനാൾ കൊടിയേറ്റ്,നാളെ രാവിലെ 6.15 ന് ആരാധന , 7ന് തിരുസ്വരൂപ പ്രതിഷ്ഠ , ഉച്ചകഴിഞ്ഞ് 3.45 ന് ജപമാല, 4.15 ആഘോഷമായ തിരുന്നാൾ പാട്ടു കുർബാന ഫാദർ. മാത്യു ചെറുപറമ്പിൽ, 5.30 ന് ടൗൺ പ്രദക്ഷിണം , ടൗൺ കപ്പേളയിൽ തിരുന്നാൾ സന്ദേശം ഫാദർ. ജോസഫ് മാതാളികുന്നേൽ , സമാപന ദിവസമായ 5ന് രാവിലെ 6.30 ന് ആരാധന, 7.15 ന് വിശുദ്ധ കുർബാന ,10.15 ആഘോഷമായ തിരുനാൾ പാട്ടു കുർബാന ഫാദർ വർഗീസ് പാലാട്ടി, തിരുന്നാൾ സന്ദേശം ഫാദർ ജോർജ് കൊച്ചീത്തറ, ഉച്ചയ്ക്ക് 12 ന് തിരുനാൾ പ്രദക്ഷിണം, വൈകിട്ട് 6.30 ന് കരോക്കെ ഗാനസന്ധ്യ.