തൊടുപുഴ: പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ എല്ലാ ജീവനക്കാർക്കും ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച് കേരളത്തിലെ കേന്ദ്രസംസ്ഥാന പൊതമേഖലാ ജീവനക്കാരും അദ്ധ്യാപകരും നാളെ രാജ്ഭവനിലേക്കും ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കു മാർച്ചും ധർണ്ണയും നടത്തുന്നു.

നാളെ രാവിലെ 10.30 ന് തൊടുപുഴ മുനിസപ്പൽ മൈതാനിയിൽ നിന്നും തൊടുപുഴ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ച് നടത്തുന്നു.തുടർന്ന് നടക്കുന്ന ധർണ്ണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി ഉദ്ഘാടനം ചെയ്യും.

പങ്കാളിത്ത പെൻഷൻ പദ്ധതി ആരംഭിച്ച് ഒന്നര പതിറ്റാണ്ട് പിന്നിടമ്പോൾ പദ്ധതിയിൽ അംഗങ്ങളായ നിരവധി ജീവനക്കാർ തുഛമായ തുക മാത്രം പെൻഷനായി വാങ്ങി സർവ്വീസിൽ നിന്ന് പിരിയേണ്ടിവരുന്നു.ജനുവരി എട്ടിന്റെ ദേശീയ പണിമുടക്കിൽ രാജ്യത്തെ തൊഴിലാളിവർഗ്ഗം പിഎഫ്ആർഡിഎ നിയമം പിൻവലിക്കണമെന്ന മുദ്രാവാക്യം മന്നോട്ട് വയ്ക്കുന്നത്.ഈ ഘട്ടത്തിലാണ് കേരളത്തിലെ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും പൊതുമേഖലാ ജീവനക്കാരും കേന്ദ്ര സർക്കാർ ജീവനക്കാരും സംയുക്തമായി ജനുവരി 4 ന് രാജ്ഭവൻ മാർച്ചും ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ചും നടത്താൻ തീരുമാനിച്ചത്.ജില്ലയിലെ മുഴുവൻ കേന്ദ്ര സംസ്ഥാന ജീവനക്കാരും അധ്യാപകരും പൊതമേഖല ജീവനക്കാരും അണിനിരക്കണമെന്ന് സംയുക്ത സമരസമതി ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു