ചെറുതോണി: കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിന്റെ ലോഗോ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർഫെസ്റ്റ് കമ്മറ്റി രക്ഷാധികാരി സി.വി. വർഗീസിന് ലോഗോ കൈമാറി തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. . ടൂറിസം ഫെസ്റ്റ് ചെയർമാൻ കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയിതോമസ് കാട്ടുപാലം ജനറൽ കൺവീനർ റോമിയോ സെബാസ്റ്റ്യൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, ട്രഷറർ എൻ.എം. ജോസഫ് നടക്കൽ എന്നിവരും സനിനിഹിതരായിരുന്നു.
ജനുവരി 25 മുതൽ 31 വരെ കാൽവരിമൗണ്ട് കാൽവരു ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് ഫെസ്റ്റ് നടക്കുന്നത്. കാർഷിക വിള പ്രദർശനം, ടൂറിസം ക്ലസ്റ്റർ യാത്ര, ടീ ഫാക്ടറി വിസിറ്റ്, 70 ൽപരം പ്രദർശന വിപണന സ്റ്റാളുകൾ കോട്ടയം മെഡിക്കൽ കോളജിന്റെ പവലിയൻ, സാംസ്‌ക്കാരിക ഘോഷയാത്ര, പെറ്റ് ഷോ, അമ്യൂസ്‌മെന്റ് പാർക്ക്, ഉല്ലാസ റൈഡുകൾ, ശാസ്ത്രസാങ്കേതിക സ്റ്റാളുകൾ, സിനിമടിവി പിന്നണി താരങ്ങൾ പങ്കെടുക്കുന്ന കലാപരിപാടികൽ എന്നിവയാണ് ടൂറിസം ഫെസ്റ്റിൽ ഉള്ളത്.