കട്ടപ്പന: വണ്ടൻമേട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടേത് അഴിമതി നിറഞ്ഞ ഭരണമാണെന്നു ആരോപിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ നാല്, അഞ്ച് തീയതികളിൽ പ്രചരണജാഥയും 11 ന് പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണയും നടത്തും. നാളെ വൈകിട്ട് നാലിന് മാലിയിൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം വി.കെ. ധനപാൽ ജാഥ ഉദ്ഘാടനം ചെയ്തു. അഞ്ചിന് രാവിലെമുതൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പര്യടനത്തിനുശേഷം വൈകിട്ട് 5.30 ന് പുറ്റടിയിൽ സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം സി.കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.