koith
കട്ടപ്പന വലിയകണ്ടം പാടശേഖരത്ത് നടന്ന കൊയ്ത്തുത്സവത്തിൽ പങ്കെടുത്ത വിദ്യാർഥികൾ.

കട്ടപ്പന: കതിരണിഞ്ഞു നിൽക്കുന്ന കറ്റകൾ വിദ്യാർഥികളും അദ്ധ്യാപകരും കൊയ്‌തെടുത്തപ്പോൾ വലിയകണ്ടം പാടശേഖരത്ത് ഉത്സവത്തിന്റെ പ്രതീതി. വലിയകണ്ടം ശനിക്കൂട്ടം കൃഷി കൂട്ടായ്മയുടെയും പരിസ്ഥിതി സംഘടനായ ഗ്രീൻ ലീഫിന്റെയും നേതൃത്വത്തിലായിരുന്നു കൊയ്ത്തുത്സവം നടത്തിയത്. വർഷങ്ങളായി ചിങ്ങമാസത്തിൽ വിത്തുവിതച്ച് പുതുവർഷത്തിൽ കൊയ്ത്തുത്സവം നടത്തിവരികയാണ്. വിപുലമായ പരിപാടികളോടെയാണ് ഇത്തവണയും വിളവെടുപ്പ് നടത്തിയത്. ചലച്ചിത്രനാടക നടൻ ജി.കെ. പന്നാംകുഴി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പ്രൊഫ. സി.പി. റോയി നേതൃത്വം നൽകി. വെള്ളയാംകുടി സരസ്വതി വിദ്യാപീഠം, നരിയംപാറ മന്നംമെമ്മോറിയൽ സ്‌കൂൾ, പണിക്കൻകുടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, നെടുങ്കണ്ടം എം.ഇ.എസ്. കോളജ്, കോട്ടയം ഗിരിദീപം കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരും നിരവധി സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.