ചെറുതോണി. പൗരത്വ നിയമത്തിനെതിരെ സംയുക്ത സമരം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ആലോചനായോഗം നാളെ രാവിലെ 11 ന് ചെറുതോണിയിൽ ഷിക്കാര ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ ചേരുന്നു. റോഷി അഗസ്റ്റ്യൻ എം.എൽ.എ.യാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. കേന്ദ്ര സർക്കാർ പുതിയതായി കൊണ്ടുവന്ന ഭേദഗതികൾ മതേതരത്വത്തെ തകർക്കുന്നതാണെന്നും ഇതിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായും ജാതി മത ചിന്തകൾക്കതീതമായും ഒറ്റക്കെട്ടായി അണിചേരണമെന്നും ഇത്തരം സമരങ്ങൾക്ക് രൂപം നൽകുന്നതിന് വിളിച്ചു ചേർത്തിട്ടുള്ള ആലോചനാ യോഗത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ജാതിമതസാംസ്‌കാരികസന്നദ്ധ സംഘടനകളുടെയും നേതാക്കളും ഭാരവാഹികളും പങ്കെടുക്കണമെന്ന് എം. എൽ. എ അറിയിച്ചു.
അഞ്ചാം തീയതിയാണ് ആലോചനാ യോഗത്തിന് തീയതി നിശ്ചയിച്ചിരിച്ചിരുന്നതെങ്കിലും ചില സാങ്കേതി കാരണങ്ങളാലാണ് യോഗം നാളത്തേയ്ക്ക് മാറ്റിവച്ചിട്ടുള്ളത്.