തൊടുപുഴ :കോൺഗ്രസ് അംഗങ്ങളായ ത്രിതല പഞ്ചായത്തു അംഗങ്ങൾക്ക്‌വേണ്ടി രാജീവ്ഗാന്ധി പഞ്ചായത്തീരാജ് സമിതിയുടെനേതൃത്വത്തിൽ നാളെ രാവിലെ പതിനൊന്നിന് ചെറുതോണി മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ ശില്പശാല നടത്തുമെന്ന് ഡി സി സി പത്രക്കുറിപ്പിൽ അറിയിച്ചു .സമിതി ജില്ലാ ചെയർമാൻ സി കെ പ്രസാദ് അദ്ധ്യക്ഷത വഹിക്കുന്ന ശില്പശാല ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും .നേതാക്കളായ എ കെ മണി,ഇ എം ആഗസ്തി ,എം ടിതോമസ് ,ജോയിതോമസ് ,റോയി കെ പൗലോസ് ,അഡ്വ .എസ്.അശോകൻ ,പി പി സുലൈമാൻ റാവുത്തർ ,കൊച്ചുത്രേസ്യ പൗലോസ് ,എം കെ പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിക്കും .ഉച്ചകഴിഞ്ഞു മൂന്നിന് സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും .കില റിസോർസ് അംഗങ്ങളായ എം എം പീറ്റർ ,വർക്കിജോസഫ് എന്നിവർ ക്ലാസ്സെടുക്കും