തൊടുപുഴ: ഫെബ്രുവരി 8 ന് തൊടുപുഴയിൽ നടക്കുന്ന അംഗൻവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാനപ്രതിനിധി സമ്മേളനത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകിരച്ചു. ഭാരവാഹികളായി എം.എ. ജോസഫ് (ചെയർമാൻ), ബിൻസി ജോസഫ് (വൈസ് ചെയർമാൻ), പി.പി. അനിൽകുമാർ (ജനറൽ കൺവീനർ), ജോൺസൺ ജോസഫ്, എം.പി. ഷംസുദ്ദീൻ, പി.കെ. സന്തോഷ്, ജയൻ പ്രഭാകർ, പൊന്നമ്മ തങ്കച്ചൻ, അംബിക വേണുഗോപാൽ, തങ്കമ്മ കൃഷ്ണൻ (കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ.എസ്. രമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. അന്നമ്മ ജോർജ്ജ്, ഷാലി തോമസ്, മിനി മാത്യു എന്നിവർ പ്രസംഗിച്ചു.