മറയൂർ: മികച്ച രീതിയിൽ പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്ന ഓഫീസ് പ്രവർത്തനങ്ങൾ വിലയിരുത്തിയതിന്റെ ഭാഗമായി കാന്തല്ലൂർ ഗ്രാമപഞ്ചായത്തിന് ഐ എസ് ഒ സർട്ടിഫിക്കേഷൻ ലഭിച്ചു. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും പൊതുജനങ്ങൾക്ക് നൽകി വരൂന്ന സംതൃപ്തമായ സേവനങ്ങളും കണക്കിലെടുത്ത് രാജ്യാന്തര അംഗീകാരമായ ഇന്റർ നാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാന്റേഡൈസേഷൻ ഐ എസ് ഒ സർട്ടിഫിക്കേറ്റാണ് കാന്തല്ലൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ചിരിക്കുന്നത് .കണക്കുകളുടെ സൂക്ഷിപ്പ് കൃത്യത സംബന്ധിച്ചുള്ള വിവരങ്ങൾ കാലാതാമസം കൂടാതെ ഫയൽ എടുക്കാനുള്ള സമയം, ഓഡിറ്റ് റിപ്പോർട്ട്, പൊതുജനങ്ങളോടുള്ള പെരുമാറ്റം , പൊതുജനങ്ങളുടെ സംതൃപ്തി എന്നിവ വിലയിരുത്തിയാണ് അംഗീകാരം നൽകിയിരിക്കുന്നത്. കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി റാണി രാജേന്ദ്രൻ പഞ്ചായത്ത് സെക്രട്ടറി സി ജെ സാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവർത്തനവും പൊതുജന ഇടപെടലും സുതാര്യമായ പ്രവർത്തനങ്ങളും കാരണമാണ് പഞ്ചായത്തിന് ഐ എസ് ഒ അംഗീകാരം ലഭ്യമാക്കാൻ കഴിഞ്ഞത്.