തൊടുപുഴ: കേരള കോൺഗ്രസ് എം. തൊടുപുഴ നിയോജകമണ്ഡലം കൺവെൻഷൻ ജോസ്. കെ. മാണി എം. പി ഉദ്ഘാടനം ചെയ്തു
തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പുതുതായി ആരംഭിച്ച ഓഫീസിന്റെയും കെ.എം. മാണി സ്റ്റഡി സെന്ററിന്റെയും ഉദ്ഘാടനവും ജോസ് കെ. മാണി എം.പി. നിർവ്വഹിച്ചു. കാർഷിക മേഖലയുടെ ഉന്നമനത്തിനായി സെമിനാറുകളും പ്രദർശനങ്ങളും കർഷകരെ സഹായിക്കുന്ന വിവിധ പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയാണ് സ്റ്റഡി സെന്ററിന്റെ ലക്ഷ്യം. സാധാരണക്കാരനെ സഹായിക്കുന്ന ജനസേവനകേന്ദ്രം ആയി സ്റ്റഡി സെന്ററിനെ മാറ്റിയെടുക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു
റോഷി അഗസ്റ്റ്യൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ഡോ. എൻ. ജയരാജ് എം.എൽ.എ. മന്നത്ത് പത്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തി. പാർട്ടി നേതാക്കളായ പ്രൊഫ.കെ ഐ ആന്റണി, പി.എം. മാത്യു എക്സ് എം.എൽ.എ., അഡ്വ. അലക്സ് കോഴിമല, ജോസ് പാലത്തിനാൽ, റെജി കുന്നംകോട്ട്, അഗസ്റ്റ്യൻ വട്ടക്കന്നേൽ, ജോസ് ടോം, അഡ്വ.വി.വി ജോഷി,ജയകൃഷ്ണൻ പുതിയേടത്ത്. ജോസഫ് കവിയിൽ, അപ്പച്ചൻ ഓലിക്കരോട്ട് ബെന്നി പ്ലാക്കൂട്ടം, മാത്യു വാരികാട്ട്, ജുണീഷ് കള്ളിക്കാട്ട്, ലാലി ജോസി, കെവിൻ ജോർജ്ജ് അറക്കൽ, മനോജ് മാത്യു ബിനു തോട്ടുങ്കൽ, അംബിക ഗോപാലകൃഷ്ണൻ ണൻ അഡ്വ.എ.ജെ. ജോൺസൺ, ഷിജോ തടത്തിൽ, അബ്രഹാം അടപ്പൂര്, സാൻസൻ അക്കക്കാട്ട്, ജോമി കുന്നപ്പള്ളി, ജെഫിൻ കൊടവേലി, അഖിൽ ജോർജ്, അഡ്വ ജോബിൻ ജോളി, ജോജി വാതല്ലൂർ, നൗഷാദ് മുക്കിൽ, എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിനും കൺവെൻഷനും പാർട്ടി നേതാക്കളായ ജോൺസ് നന്ദളത്ത്, ജോയി പാറത്തല, ഷീൻ പണി കന്നേൽ, ഷിജു തോമസ്, തോമസ് വെളിയത്ത് മാലി, ബെന്നി വാഴചാരിക്കൽ, ജോസ് ഈറ്റക്കകന്നേൽ , ജോർജ് അറക്കൽ, ജോർജ് പാലക്കാട്, ജോജോ അറക്കകണ്ടം, ജോസി വേളാഞ്ചേരി, തോമാച്ചൻ മൈലാടൂർ, ജോഷി കൊന്നക്കൽ, ആന്റോ ഓലിക്കരോട്ട്, എം കൃഷ്ണൻ, സൈമൺ തേക്കുമല, റിജോ ഇടമന പറമ്പിൽ, ലാൽ അഗസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി