കട്ടപ്പന: എം.ഇ.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗാന്ധിസ്മൃതി തിങ്കളാഴ്ച്ച വണ്ടൻമേട് എം.ഇ.എസ് ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 11 ന് എം.ഇ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പി എച്ച് ഹനീഫ റാവുത്തറുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. ഡോ. രാജാ ഹരിപ്രസാദ് മുഖ്യപ്രഭാഷണം നിർവഹിക്കും.