അടിമാലി. സഹോദരങ്ങളുമൊത്ത് പുഴയിൽ കുളിക്കുന്നതിനിടയിൽ യുവഎൻജിനിയർ മുങ്ങി മരിച്ചു. മുക്കുടം പാലപറമ്പിൽ ബേബിയുടെ മകൻ ജെറിൻ ബേബി (23) ആണ് മരിച്ചത്.ഗുജാറത്തിൽ പെട്രോ കെമിക്കൽ എൻജിനിയർ ആയി ജോലി ചെയ്തുവരുകയായിരുന്നു . ഇന്നലെ വൈകിട്ട് 4ന് മുതിരപ്പുഴ ആറ്റിൽ പനംകൂട്ടി ഭാഗത്ത് വെച്ചാണ് അപകടം സംഭവിച്ചത്.ജെറിന്റെ സഹോദരനും പിതൃ സഹോദരന്റെ രണ്ട് മക്കളുമൊത്താണ് കയത്തിൽ കുളിക്കുന്നതിന് ഇറങ്ങിയത്.ഇതിനിടയിൽ ജെറിൻ അപകടത്തിൽപ്പെടുകയായിരുന്നു.
അപകടം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ ജെറിനെ കരയ്ക്ക് എത്തിച്ചു.അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി കോതമംഗലത്തേ സ്വകാര്യ ആശുപത്രിയിലേയ്ക്ക് പോകും വഴി മരിച്ചു. സംസ്‌കാരം പിന്നീട് .അമ്മ ഡാലിയ, സഹോദരങ്ങൾ ജോയൽ, ജാസ്മിൻ