road

കഞ്ഞിക്കുഴി: റോഡിൽ സൈൻ ലൈൻ കൊടുത്ത് കഞ്ഞിക്കുഴി ശ്രീനാരയണ ഹൈസ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും. ആലപ്പുഴ മധുര സംസ്ഥാന പാതയിൽ ചേലച്ചുവട് കത്തിപ്പാറത്തടത്തെ റോഡിലാണ് ഇരുവശങ്ങളിലും അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സൈൻ ലൈൻ വരച്ചത്. അശാസ്ത്രിയമായ റോഡിന്റെ നിർമ്മാണ രീതി മൂലം യാത്രികർക്ക് വൻ അപകട ഭീക്ഷണി ആയിരുന്നു .തൊട്ട് അടുത്ത് എത്തിയാൽ മാത്രം കാണാൻ സാധിക്കുന്ന കുഴിയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും വാഹനങ്ങളുടെ അടിഭാഗം തട്ടികേടുപാടുകൾ സംഭവിക്കുന്നതും നിത്യസംഭവമായിരുന്നു. നിരവധി പരാതികൾ നൽകിയെങ്കിലും നാളിതുവരെയായി ഒരു നടപടിയും സ്വീകരിച്ചില്ല . സൈൻ ലൈൻ വരയ്ക്കാൻ എത്തിയ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും കത്തിപ്പറത്തടം യാക്കോബായ ചർച്ച് വികാരി ഫാദർ മനോജ് ഇരാചേരിലും പ്രദേശവാസികളും വേണ്ട സഹായ സഹകരണം നൽകി
പരിപാടികൾക്ക് അദ്ധ്യാപകരായ മിനി ഗംഗാധരൻ, ഷൈജു ചന്ദ്രശേഖർ, പി .എൻ, ലതാഭായി എന്നിവർ നേതൃത്വം നൽകി..