ഉടുമ്പന്നൂർ: കേരള ഓർഗാനിക് ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ട്മാസം പ്രായമായതും രോഗപ്രതിരോധ ശേഷിയുള്ളതുമായ ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട മുട്ടക്കോഴികുഞ്ഞുങ്ങളെ 11 ന് രാവിലെ എട്ട്മുതൽ ഉടുമ്പന്നൂരിലെ സൊസൈറ്റി ഓഫീസിൽനിന്നും വിതരണം ചെയ്യും. ആവശ്യക്കാർ പത്താം തിയതിക്ക് മുമ്പായി ഓഫീസിൽ പേര് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862-271555, 9496680718, 6282967479 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.