ഇടുക്കി : ഭവനം ഫൗണ്ടേഷൻ തോട്ടം തൊഴിലാളികൾക്കായി നിർമിച്ച ഭവനങ്ങളുടെ താക്കോൽ ദാന ചടങ്ങിന്റെ സ്വാഗത സംഘം രൂപീകരിക്കുന്നതിനായി നാളെ രാവിലെ 11ന് മൂന്നാർ ടൗൺ ഡെപ്യൂട്ടി ലേബർ ഓഫിസിൽ ചേരാൻ നിശ്ചയിച്ചിരുന്ന യോഗം മാട്ടുപ്പെട്ടിയിലുള്ള ദേവികുളം പഞ്ചായത്ത് ഓഫിസിൽ നടത്തുമെന്നു ഭവനം ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ അറിയിച്ചു. ജനുവരി 12നാണ് താക്കോൽ ദാന ചടങ്ങ്. മാട്ടുപ്പെട്ടിയിൽ നടക്കുന്ന ചടങ്ങിൽ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ താക്കോൽദാനം നിർവഹിക്കും.