ഇടുക്കി : തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം നടപ്പിലാക്കുന്നതിനുള്ള ബോധവൽക്കരണത്തിനും തുടർപ്രവർത്തനങ്ങൾക്കുമായി വനിതാ ശിശുവികസന വകുപ്പ് സന്നദ്ധ സംഘടനകൾ മുഖേന വനിതാ സോഷ്യൽ വർക്കറെ നിയമിക്കുന്നതിന് എൻ.ജി.ഒകളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ, തൊടുപുഴ, ഇടുക്കി എന്ന വിലാത്തിൽ ബന്ധപ്പെടുക. ഫോൺ 04862 221868.