പീരുമേട്: പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന 'സാംക്രമികേതര രോഗ ദിനാചരണം' പീരുമേട് താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ: അമൽ ജോസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ സനൂജ് സി ബ്രീസ്‌വില്ല അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് നഴ്‌സുമാരായ നീതു തോമസ്, ഷൈനി ബോബൻ എന്നിവർ സംസാരിച്ചു. തുടർന്ന് 'കൗമാരക്കാരിലെ വ്യക്തിശുചിത്വം' എന്ന വിഷയത്തിൽ ഡോ. സാറ ആൻ ജോർജും 'ആരോഗ്യകരമായ രീതിയിൽ ജീവിതശൈലി എങ്ങനെ ചിട്ടപ്പെടുത്താം' എന്ന വിഷയതിൽ താലൂക്ക് ആശുപത്രി ഫിസിയോ തെറാപ്പിസ്റ്റ് മിസ്മ പി. ജോയിയും സെമിനാറുകൾ നയിച്ചു. ദിനാചരണത്തിന്റെ ഭാഗമായി 'ജീവിത ശൈലി രോഗങ്ങൾ തടയാൻ' എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരവും നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുകന്യമോൾ സുരേഷ് സ്വാഗതവും ആതിര ശശി നന്ദിയും പറഞ്ഞു.