കട്ടപ്പന: പൗരത്വ നിയമഭേദഗതിക്കെതിരെ ആർ.എസ്.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രത സദസ് നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ. പി.ജി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ഇടുക്കി നിയോജകമണ്ഡലം സെക്രട്ടറി ഫിലോമിന ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി. ബേബി, പി.എസ്. ഹരിഹരൻ, സെബാസ്റ്റിയൻ എസ്.വിളക്കുന്നൻ, വി.എസ്. അബ്ബാസ്, ടി.വി. പാപ്പു, ഇ.വി. തങ്കപ്പൻ, ശാന്തി ജെയിംസ്, സി.എം. വിൻസെന്റ്, അജോ കുറ്റിക്കൻ, പി.ഡി. ദേവസ്യ, ജോർജ് കണ്ണംപേരൂർ, പി.ജെ. ലൂക്കോസ് എന്നിവർ പങ്കെടുത്തു.