കട്ടപ്പന: മോദി സർക്കാർ ലക്ഷ്യമിടുന്നത് ഒരു മതവിഭാഗത്തിനെ മാത്രമല്ല, രാജ്യത്തിന്റെ ഭരണഘടന ഇല്ലാതാക്കാനാണെന്ന് മുൻ എം.പി. ജോയ്സ് ജോർജ്. എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കൽ ആരംഭിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് റ്റിജു തങ്കച്ചൻ, സെക്രട്ടറി തേജസ് കെ.ജോസ്, സംസ്ഥാന കമ്മിറ്റിയംഗം വിഷ്ണു, സി.പി.എം. ജില്ലാ കമ്മിറ്റിയംഗം എൻ. ശിവരാജൻ, ജിബിൻ മാത്യു എന്നിവർ പങ്കെടുത്തു. സമരം ഇന്നുരാവിലെ 11 ന് സമാപിക്കും.