തൊടുപുഴ : എല്ലാവരും സഹോദരീ സഹോദരന്മാരാണെന്ന തിരിച്ചറിവുണ്ടെങ്കിൽ ഇന്ന് ലോകത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങളും ഒഴിവാക്കാനാവുമെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് നടത്തി വരുന്ന ക്രിസ് മീറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം തൊടുപുഴ ന്യൂമാൻ കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡീൻ കുര്യാക്കോസ് എം.പി അദ്ധ്യക്ഷത വഹിച്ചു. പി.ജെ. ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, തൊടുപുഴ ടൗൺപള്ളി വികാരി ഫാ. ഡോ. ജിയോ തടിക്കാട്ട്, മുനിസിപ്പൽ ചെയർപേഴ്‌സൺ ജെസി ആന്റണി, വണ്ണപ്പുറം സെൻട്രൽ ജുമാ മസ്ജിദ് ഇമാം ഹനീഫ് ഖാഷിഫി, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം.എൻ. സുരേഷ്, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ, കത്തോലിക്ക കോൺഗ്രസ് രൂപതാ പ്രസിഡന്റ് ഐപ്പച്ചൻ തടിക്കാട്ട്, വിജ്ഞാനമാതാ പള്ളി വികാരി ഫാ. ജോസഫ് മക്കോളിൽ, ന്യൂമാൻ കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്, ബർസാർ ഫാ. പോൾ കാരക്കൊമ്പിൽ എന്നിവർ പ്രസംഗിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമൾ, ജില്ലാ സെക്രട്ടറി കെ.എസ്. അജി, മുസ്ലിംലീഗ് നേതാക്കളായ ടി.എം. സലിം, എം.എസ്. മുഹമ്മദ്, കെ.എം.എ ഷുക്കൂർ, കെ.പി.സി.സി. നിർവ്വാഹക സമിതിയംഗങ്ങളായ റോയി കെ പൗലോസ്, സി.പി. മാത്യു, തൊടുപുഴ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ബാബു, കാഡ്‌സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ, എൻ. രവീന്ദ്രൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്ബ്, അഡ്വ. ജോസി ജേക്കബ്ബ്, കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, വ്യാപാരി വ്യവസായികളായ ലൂണാർ ഐസക്, ഔസേഫ് ജോൺ പുളിമൂട്ടിൽ, ജോസ് കളരിക്കൽ, എം.എൻ. ബാബു, കെ.എം. ജോസഫ് ബിനോയി, ജോസ് വർക്കി കാക്കനാട്ട്, ഷാഹുൽ പടിഞ്ഞാറേക്കര, ആർ. രമേഷ്, ജോമി ചാമക്കാല എന്നിവർ സംഗമത്തിൽ പങ്കെടുത്തു.