തൊടുപുഴ: ജില്ലാ വൈദ്യുതി അദാലത്ത് 20ന് രാവിലെ 11ന് കട്ടപ്പന മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. മന്ത്രി എം.എം. മണി ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് പരാതികൾ കേൾക്കും. അദാലത്തിൽ പരിഗണിക്കേണ്ട പരാതികൾ 10നകം വൈദ്യുതി ഓഫീസുകളിൽ സമർപ്പിക്കണം. ഇലക്ട്രിക്കൽ സെക്ഷൻ, ഇലക്ട്രിക്കൽ സബ് ഡിവിഷൻ, ഇലക്ട്രിക്കൽ ഡിവിഷൻ, ഇലക്ട്രിക്കൽ സർക്കിൾ ഓഫീസുകൾ എന്നിവിടങ്ങളിൽ പരാതികൾ സ്വീകരിക്കും. എ.ഡി.എം., ഡി.എഫ്.ഒ, വിവിധ വകുപ്പു മേധാവികൾ, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.