തൊടുപുഴ : വണ്ണപ്പുറം മാർ സ്ലീവ ടൗൺ പള്ളിയിൽ ഉണ്ണീശോയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ 10,11,12 തിയതികളിൽ ആഘോഷിക്കും. തിരുനാൾ നൊവേന മാസാദ്യവെള്ളിയാഴ്ചയായ ഇന്ന് നടക്കും. തിരുക്കർമ്മങ്ങൾക്ക് ഫാ. മാത്യു വടക്കുംപാടത്ത് നേതൃത്വം നൽകും. വൈകുന്നേരം 4.30ന് നടക്കുന്ന നൊവേനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ഫാ. മാത്യു പുത്തൻകുളം കാർമികത്വം വഹിക്കുമെന്ന് വികാരി ഫാ. ജോസഫ് കോയിത്താനത്ത് അസി. വികാരി ഫാ. അലക്സ് താണികുന്നേൽ എന്നിവർ അറിയിച്ചു. 10ന് രാവിലെ 10ന് വിശുദ്ധ കുർബാന, നൊവേന ഫാ. ജിജോ കൊട്ടക്കാവിൽ, വൈകുന്നേരം നാലിന് ജപമാല, 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ വികാരി ഫാ. ജോസഫ് കോയിത്താനത്ത്, അഞ്ചിന്സന്ദേശം ഫാ. അലക്സ് താണികുന്നേൽ. 11ന് 5, 6.15ന് വിശുദ്ധ കുർബാന. നാലിന് തിരുനാൾ കുർബാന ഫാ. സിനു വേളങ്ങാട്ടുശേരി, സന്ദേശം ഫാ. ജിനു മുണ്ടുനടയ്ക്കൽ, ആറിന് അമ്പലപ്പടി പന്തലിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ് ഫാ. സിജോ മൂക്കൻതോട്ടത്തിൽ, 8.30ന് സമാപന പ്രാർഥന ഫാ. ജോൺ പിച്ചാപ്പിള്ളിൽ. 12ന് രാവിലെ 5.45നും ഏഴിനും 10നും വിശുദ്ധ കുർബാന, നാലിന് തിരുനാൾ കുർബാന ഫാ. ജോസഫ് വടക്കേടത്ത്, സന്ദേശം ഫാ. സ്‌കറിയ കുന്നത്ത്, ആറിന് പ്രദക്ഷിണം .ലദീഞ്ഞ് ഫാ. സാം കൊച്ചുമുട്ടം, എട്ടിന് സമാപന പ്രാർഥന ഫാ. ജോസ് വട്ടക്കുഴി. 19ന് എട്ടാമിടം. രാവിലെ 10ന് വിശുദ്ധ കുർബാന, സന്ദേശം ഫാ. ജോബി അറയ്ക്കപ്പറമ്പിൽ.