rajendran

മറയൂർ: കാന്തല്ലൂർ പുത്തൂർ സ്വദേശിയായ യുവാവ് തമിഴ്നാട്ടിൽ വാഹന അപകടത്തിൽ മരിച്ചു. തമിഴ്നാട്ടിൽ തിരുപ്പൂരിൽ സ്വന്തമായി സ്ഥാപനം നടത്തി വരുകയായിരുന്ന രാജേന്ദ്രൻ (37) ആണ് ഇന്നലെ രാവിലെ പത്തിന് ബൈക്കിൽ പോകവെ ലോറിയുമായി കൂട്ടിയിടിച്ച് മരിച്ചത്. താമസ സ്ഥലത്ത് നിന്നും സ്ഥാപനത്തിലേക്ക് പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്. മൃതദേഹം തിരുപ്പൂർ ജനറൽ ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിന് ശേഷം ഇന്ന് പുത്തൂരിൽ എത്തിച്ച് പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.
പിതാവ്: രാമൻ. മാതാവ് :മണി. ഭാര്യ മണിയമ്മ, മക്കൾ ഈശ്വരി, ശങ്കർ.