തൊടുപുഴ: ഔദ്യോഗിക സ്ഥാനത്തിരുന്നു കൊണ്ട് പാർട്ടിക്കും നേതാക്കൾക്കും എതിരെ പ്രവർത്തനങ്ങളും പ്രസ്താവനകളും നടത്തുന്ന സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയോട് അഭ്യർത്ഥിക്കാൻ ബി. ഡി. ജെ. എസ്. ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പാർട്ടിയെയും നേതാക്കളെയും ജനമദ്ധ്യത്തിൽ അപകീർത്തിപ്പെടുത്താൻ നടത്തുന്ന കുത്സിത ശ്രമത്തിന്റെ ഭാഗമാണ് സുഭാഷ് വാസുവിന്റെ പ്രസ്താവന. ജില്ലാ പ്രസിഡന്റ് വി. ജയേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറിമാരായ രാജേന്ദ്ര ലാൽ ദത്ത്, സുനു രാമകൃഷ്ണൻ, രജ്ഞിത്ത് കാവളായിൽ,​ വൈസ് പ്രസിഡന്റ് ഡോ. സോമൻ, രമേശ് കല്ലാർ, പ്രതീഷ് പ്രഭ, വിനോദ് തൊടുപുഴ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ പാർത്ഥേശൻ ശശികുമാർ, മനേഷ് കുടിക്കകത്ത്, അജയൻ കെ. തങ്കപ്പൻ, സുരേഷ് തട്ടുപുര എന്നിവർ സംസാരിച്ചു.