തൊടുപുഴ: എസ്.എൻ.ഡി.പി യോഗം 18ന് തൃശൂരിൽ നടത്തുന്ന ഏകാത്മകം മെഗാ ഇവന്റിനോടനുബന്ധിച്ചുള്ള തൊടുപുഴ യൂണിയനിലെ സൂക്ഷ്മപരിശോധന ചെറായിക്കൽ ആഡിറ്റോറിയത്തിൽ നടന്നു. ഏകാത്മകം മെഗാ ഇവന്റ് 2020ന് നേതൃത്വം നൽകുന്ന കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ വി. ജയേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ, വനിതാസംഘം കേന്ദ്രസമിതി അംഗം ഷൈലജ ടീച്ചർ, വനിതാ സംഘം സെക്രട്ടറി മൃദുല വിശ്വംഭരൻ, വൈസ് പ്രസിഡന്റ് പ്രമി രാജീവ്, സൈബർ സേന ചെയർമാൻ സതീഷ് വണ്ണപ്പുറം, കമ്മിറ്റി അംഗം ചന്തു, യൂത്ത്മൂവ്‌ന്റെ് യൂണിയൻ സെക്രട്ടറി ശരത്ചന്ദ്രൻ, , നൃത്തപരിശീലകരായ അർച്ചന, ഐശ്വര, പ്രമിത ടീച്ചർ,തൊടുപുഴ യൂണിയൻ വനിതാ സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.